കുവൈത്തിൽ അധ്യാപകർക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ് ഉടൻ.

  • 17/03/2021


കുവൈറ്റ് സിറ്റി : കുവൈത്തിൽ  അധ്യാപകർക്കുള്ള കോവിഡ് 19 പ്രതിരോധ കുത്തിവയ്പ് മാർച്ച് അവസാനത്തോടെ ആരംഭിക്കും. ഇതിനായി 13 പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ തുറന്നേക്കും. ആവശ്യമായ അളവിൽ ആസ്ട്രാസെനെക്ക വാക്സിൻ ലഭ്യമാണെങ്കിൽ സർക്കാർ, സ്വകാര്യ സ്കൂളുകളിലെ അധ്യാപകരുടെയും സ്റ്റാഫ് അംഗങ്ങളുടെയും വാക്സിനേഷൻ ഈ മാസം അവസാനം തന്നെ ആരംഭിക്കാനാണ് ആരോഗ്യ വകുപ്പിൻ്റെ തീരുമാനം. വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും സ്റ്റാഫ് അംഗങ്ങൾക്കും വാക്സിനേഷന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനായി ഒരു അവബോധ കാമ്പയിൻ ആരംഭിക്കുന്നതിനും തീരുമാനമായി. രാജ്യത്തെ ജനസംഖ്യയുടെ 10.1% ആളുകൾക്ക് ഇതുവരെ വാക്സിൻ കുത്തിവെച്ചതായി മന്ത്രാലയം അറിയിച്ചു.

Related News