കൊറോണയുടെ ആദ്യ വർഷം ; കുവൈറ്റ് ജനസംഖ്യയിൽ 4.6% വർദ്ധനവ്, 140,000 പ്രവാസികൾ കുവൈറ്റ് വിട്ടു.

  • 18/03/2021

കുവൈറ്റ് സിറ്റി : 2020 ഡിസംബർ അവസാനം വരെ കുവൈത്തിലെ മൊത്തം ജനസംഖ്യ 4,670 ദശലക്ഷം ആളുകളിൽ എത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക സർക്കാർ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. ഇതിൽ സ്വദേശികൾ 31% ആണ്, അവരുടെ എണ്ണം 1.459 ദശലക്ഷം എത്തി. കൊറോണയുടെ ആദ്യ വർഷം ജനസംഖ്യയിൽ 4.6% വർധനയുണ്ടായി, മൊത്തം 206,192 ആളുകൾ , 94799 കുവൈറ്റികളും 11393 പ്രവാസികളും, പ്രവാസികളിൽ  ഭൂരിഭാഗവും നവജാതശിശുക്കളാണ്.

2020 ജനുവരി തുടക്കത്തിൽ 1.365 ദശലക്ഷം സ്വദേശികളും  3.099 ദശലക്ഷം താമസക്കാരും ഉണ്ടായിരുന്നത്  ജനസംഖ്യാ സെൻസസിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ചു  2020 ഡിസംബർ അവസാനം വരെ മൊത്തം സ്വദേശി പുരുഷന്മാർ 714936 ആയപ്പോൾ  745034 സ്ത്രീകളും,   മൊത്തം വിദേശ പുരുഷന്മാർ 2.177 ദശലക്ഷത്തിലെത്തിയപ്പോൾ , 1.033 സ്ത്രീകളുമാണ് . കൂടാതെ, തൊഴിൽ വിപണിയിലെ സംയോജിത സർക്കാർ ഡാറ്റാ രാജ്യത്ത് താമസിക്കുന്ന മൊത്തം തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടായതായും വിവിധ മേഖലകളിൽ വർക്ക് പെർമിറ്റ് നേടിയതായും വെളിപ്പെടുത്തി, കൊറോണയുടെ ആദ്യ വർഷത്തിൽ മൊത്തം 140,000 ആളുകൾ രാജ്യം വിട്ടതായും അതിൽ 39%  ഗാർഹിക തൊഴിലാളികളാണ് . 

സെൻസസിൽ നിന്നുള്ള കണക്കുകൾ പ്രകാരം 85,113 താമസക്കാർ  തൊഴിൽ വിപണിയിൽ നിന്ന് പുറത്തുപോയി, 54,712 വീട്ടുജോലിക്കാർ കുവൈത്ത് വിട്ടു, 11 ആയിരം പൗരന്മാർ തൊഴിൽ വിപണിയിൽ പ്രവേശിച്ചു.

Related News