പ്രതിമാസ വാടക; സുപ്രധാന വിധി പുറപ്പെടുവിച്ച് കുവൈറ്റ് അപ്പീൽ കോടതി.

  • 18/03/2021

കുവൈത്ത് സിറ്റി : കുവൈത്തിലെ  നേഴ്സറികളുടെ  പ്രതിമാസ വാടക മുക്കാൽ ഭാഗമായി കുറക്കുന്നത് പരിഗണിച്ച് അപ്പീൽ കോടതി. പ്രതിമാസ വാടക നൽകാത്തതും വാടകക്കെടുത്ത  സർക്കാർ സ്വത്തുക്കൾ ഒഴിഞ്ഞുകൊടുക്കാൻ വിസമ്മതിച്ചതുമായ നേഴ്സറികളുടെ വാടകക്കാർ തങ്ങളുടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപ്പീൽ നൽകിയതിനെ തുടർന്നാണ് വാടക കുറക്കുന്നത് പരിഗണിച്ചത്. 

കൊറോണ വൈറസ് അണുബാധയെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ കർഫ്യൂ, ലോക്ക്ഡൌൺ തുടങ്ങിയ മറ്റ് നടപടികൾ തങ്ങളുടെ സാധാരണ ബിസിനസ് പ്രവർത്തനങ്ങളെ ബാധിച്ചതായും നേഴ്സറി വാടകക്കാർ പറയുന്നു. ഇത്തരം സാഹചര്യങ്ങളിൽ ബിസിനസ് പ്രവർത്തനങ്ങൾക്ക് അനുമതി നൽകാത്ത സർക്കാർ വാടക അവകാശപ്പെടുന്നത് യുക്തിരഹിതമാണെന്നും അവർ വ്യക്തമാക്കി. ബുധനാഴ്ചത്തെ പുതിയ വിധി മാതൃകയാണെന്നും അടച്ചുപൂട്ടൽ ബാധിച്ച മറ്റ് ബിസിനസുകളുടെ ഉടമകൾക്ക് കോടതികളിൽ നിന്ന് സമാനമായ ആശ്വാസം ലഭിക്കാൻ ഇത് വാതിൽ തുറക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Related News