കേരളത്തിലെ നാല് PCR പരിശോധനാ കേന്ദ്രങ്ങൾ കുവൈറ്റ് 'MUNA' സംവിധാനവുമായി ബന്ധിപ്പിച്ചു.

  • 18/03/2021

കുവൈറ്റ് സിറ്റി : കോവിഡ് പാശ്ചാത്തലത്തില്‍ കുവൈത്തിലേക്ക്  പ്രവേശിക്കുന്ന യാത്രക്കാരുടെ  പിസിആർ പരിശോധനകള്‍ക്കായി ഏകീകൃത ജാലകമായി മുന ഡിജിറ്റൽ ആപ്ലിക്കേഷൻ സംവിധാനം  കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ പ്രാബല്യത്തിൽ വന്നു, ഇതിനെത്തുടർന്ന്  വിവിധ രാജ്യങ്ങളിലെ കുവൈറ്റ് DGCA അംഗീകരിച്ച PCR പരിശോധനാ കേന്ദ്രങ്ങളുടെ ലിസ്റ്റ് പുറത്തുവന്നു , കേരളത്തിൽനിന്ന് നാല് പരിശോധനാ കേന്ദ്രങ്ങളാണ് നിലവിൽ അംഗീകരിച്ചിരിക്കുന്നത് .  മാർച്ച് 25 മുതൽ "MUNA " ആപ്പിലൂടെ രജിസ്റ്റർ ചെയ്ത ലാബുകളിൽനിന്നുള്ള  PCR സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ കുവൈറ്റ് എയർപോർട്ട് വഴി യാത്രാചെയ്യാൻ അനുവദിക്കൂ.

ഇന്ത്യയിലെ  അംഗീകരിച്ച ലാബുകളുടെ ലിസ്റ്റ് :

ഇന്ത്യ: മെട്രോപോളിസ് ഹെല്‍ത്ത് കെയര്‍ ലബോറട്ടറി – കാലിക്കറ്റ്, കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം, മാംഗ്ലൂര്‍, ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഗോവ .
ദ സബര്‍ബന്‍ ഡയഗ്നോസ്റ്റിക്‌സ് ലബോറട്ടറി – മുംബൈ, നവി മുംബൈ, പൂനെ.
തൈറോകെയര്‍ ടെക്‌നോളജീസ് ലിമിറ്റഡ് ലബോറട്ടറി – ഗുരുഗ്രാം, നോയിഡ, ഹൈദരാബാദ്. 

Related News