കോവിഡ് മൂന്നാം വരവ്; മുൻകരുതൽ നടപടികളുമായി കുവൈറ്റ് ആരോഗ്യ മന്ത്രലയം.

  • 18/03/2021

കുവൈറ്റ് സിറ്റി : രാജ്യത്ത് കൊറോണ വൈറസിന്റെ മൂന്നാം വരവ് പ്രതീക്ഷിച്ച് പുതിയ മുൻകരുതൽ നടപടികളുമായി ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥർ. രാജ്യത്തെ എല്ലാ താമസക്കാരും വാക്‌സിൻ എടുക്കണമെന്നും അതിനായി രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം ജനങ്ങളോടഭ്യർത്ഥിച്ചു . ആസ്ട്രസെനകയുടെ പാർശ്വഫലങ്ങളെ കുറിച്ച് ആരോഗ്യ മന്ത്രാലയത്തിന് ഇതുവരെയും ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. 

നിലവിൽ 200,000 ഡോസ് ആസ്ട്രസെനെക ഓക്സ്ഫോർഡ് വാക്സിൻ ലഭിച്ചുവെന്നും ഇതിന്റെ 80% അളവും ആളുകൾക്ക് നൽകിയതായും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. വാക്സിൻ സ്വീകരിക്കുന്നവരിൽ അപ്രതീക്ഷിതമായ പാർശ്വഫലങ്ങളോ രക്തം കട്ട പിടിക്കുന്നതായോ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. എന്നാൽ, രാജ്യങ്ങൾ ആസ്ട്രസെനക വാക്‌സിൻ ഉപയോഗിക്കുന്നത് തുടരണമെന്നാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. വാക്സിന് എതിരായ ആരോപണത്തിന് തെളിവുകളില്ലെന്നാണ് കമ്പനിയുടെ പ്രതികരണം.

Related News