കുവൈത്ത് വിദേശകാര്യ മന്ത്രി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയശങ്കറുമായി കുടിക്കാഴ്ച നടത്തി

  • 18/03/2021

കുവൈത്ത് സിറ്റി : രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ന്യൂ ഡല്‍ഹിയിലെത്തിയ കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹമ്മദ് അൽ നാസറും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്ശങ്കറും കുടിക്കാഴ്ച നടത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുള്ള കുവൈത്ത് പ്രാധാനമന്ത്രി  ഷെയ്ഖ് സബ അൽ ഖാലിദിന്‍റെ സന്ദേശം ജയശങ്കറിന് കൈമാറി. വിദേശകാര്യ മന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യമായാണ് ഡോ. അഹമ്മദ് അൽ നാസര്‍ ഇന്ത്യ സന്ദര്‍ക്കുന്നത്. ഉഭയകക്ഷി പ്രാധാന്യമുള്ള വിഷയങ്ങളിലും മേഖലയിലും അന്താരാഷ്‍ട്ര തലത്തിലും ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുള്ള പൊതുവിഷയങ്ങളിലും ചര്‍ച്ചകള്‍ നടത്തി. യോഗത്തിൽ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ അലി അൽ സയീദ്, കുവൈത്ത്  അംബാസഡർ ജാസെം അൽ നജീം, ആരോഗ്യ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ: അഹമ്മദ് അല്‍ ഷൂറൈമി, വിവിധ മന്ത്രാല്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍   എന്നിവർ പങ്കെടുത്തു. 

നേരത്തെ നാട്ടിൽ നിന്നും ​ മടങ്ങി പോകാന്‍  കഴിയാത്തവരുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യണമെന്ന്​ ഗൾഫ്​ രാജ്യങ്ങളോട്​ ആവശ്യപ്പെടുമെന്ന്​ കേന്ദ്ര വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം വ്യക്​തമാക്കിയിരുന്നു. കുവൈത്ത്​ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്​ചയിൽ ഇതും വിഷയമാകുമെന്നാണ് കരുതുന്നത്. ആയിരക്കണക്കിന് മലയാളികള്‍ അടക്കമുള്ള പ്രവാസികളാണ് കോവിഡ് തുടര്‍ന്നുള്ള യാത്ര നിരോധനം മൂലം ദുരിതമനുഭവിക്കുന്നത്. 
160082132_3638810656247819_3184677584994204531_n.jpeg

Related News