ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കുവൈത്തിലെ സ്കൂളുകളില്‍ പരീക്ഷ നടത്തുവാന്‍ ആലോചന

  • 18/03/2021

കുവൈത്ത് സിറ്റി : നിലവിലെ അധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്ററിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി  പേപ്പർ പരീക്ഷകൾ നടത്താനുള്ള നിർദ്ദേശത്തെക്കുറിച്ച് വ്യക്തമായ അന്തിമ പദ്ധതി തയ്യാറാക്കാൻ ആരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ വകുപ്പിനോട് അഭ്യർത്ഥിച്ചു. നേരത്തെ കുവൈത്തിലെ സ്വകാര്യ സ്കൂളുകളിലെ എഴുത്തു പരീക്ഷകൾ  റദ്ദാക്കാൻ  സർക്കാർ തീരുമാനിച്ചിരുന്നു. 

രാജ്യത്ത് കോവിഡ് കേസുകൾ പെരുകുന്ന സാഹചര്യത്തിലാണ് സ്വകാര്യ സ്കൂളുകളിൽ എഴുത്ത് പരീക്ഷ ഒഴിവാക്കിയത്.എന്നാല്‍  ഒന്നാം സെമസ്റ്ററിൽ പ്രത്യേക അനുമതിയോടെ ചില സ്കൂളുകളിൽ എഴുത്ത് പരീക്ഷ നടത്തിയിരുന്നു.  പേപ്പർ അധിഷ്ഠിത പരീക്ഷ നടത്താനുള്ള ടൈംടേബിലും മറ്റ് കോവിഡ് ആരോഗ്യ സുരക്ഷാ ക്രമീകരനങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍  വിദ്യാദ്യാസ വകുപ്പ് ഉടന്‍ തന്നെ ആരോഗ്യ മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

Related News