വാക്സിൻ വിതരണം; 10 ലക്ഷം പേരിലേക്ക് എത്തിക്കാനൊരുങ്ങി കുവൈറ്റ് ആരോഗ്യമന്ത്രാലയം.

  • 19/03/2021

കുവൈറ്റ് സിറ്റി : കോവിഡ് 19 പ്രതിരോധ കുത്തിവയ്പിനായി ഇതുവരെ 800,000 ആളുകൾ രജിസ്റ്റർ ചെയ്തതായും, ഇതിൽ 430,000 ആളുകൾക്ക് ഇതിനോടകം തന്നെ വാക്സിൻ കുത്തിവെച്ചതായും ആരോഗ്യ മന്ത്രാലയം ഇൻഫർമേഷൻ സിസ്റ്റംസ് ഡിപ്പാർട്ട്മെൻ്റ്. 

അതേസമയം, റമദാൻ മാസത്തിന്റെ വരവോടെ പത്തുലക്ഷം പൗരന്മാർക്ക് കുത്തിവയ്പ്പുകൾ നടത്താനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബ അറിയിച്ചു. ഇതിനായി വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം 15ൽ നിന്നും 30 വരെയാക്കി ഉയർത്തുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് വാക്സീൻ സ്വീകരിക്കുന്നതിന് കുവൈത്ത് ആരോഗ്യമന്ത്രാലയം ഒരുക്കിയ വെബ്പേജിൽ രജിസ്റ്റർ ചെയ്യാത്ത ഇന്ത്യക്കാർ വൈകാതെ റജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചിരുന്നു.

Related News