ഫിലിപ്പീന്‍സ് ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്മെൻറ് ഏപ്രിൽമാസത്തോടെ ആരംഭിക്കും.

  • 19/03/2021

കുവൈറ്റ് സിറ്റി :  ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളുടെ  നിയമനം ഏപ്രിൽ മുതൽ ആരംഭിക്കാൻ  ഫിലിപ്പൈൻസും കുവൈത്തും ധാരണയായതായി ഫിലിപ്പൈൻ ലേബർ അറ്റാഷെ നാസർ മുസ്തഫ, ചില സാങ്കേതിക തടസ്സങ്ങൾ കൂടി പരിഹരിച്ചാൽ ഏപ്രിൽ മാസത്തോടെ  റിക്രൂട്മെൻറ് ആരംഭിക്കാമെന്നു അദ്ദേഹം വ്യക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  തൊഴിൽ കരാർ വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഒരു വർഷത്തിൽ ഏറെയായി തുടരുന്ന അനിശ്ചിതത്വത്തിന് ശേഷമാണ് ഫിലിപ്പീൻസിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്.

ജോലിക്കാരുടെ വിശ്രമ സമയത്ത് ഫോൺ ഉപയോഗിക്കാനും, കുടുംബത്തിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിനും, മാന്യവും ഉചിതമായതുമായ താമസ സൌകര്യങ്ങൾ നൽകുന്നതിന് പുറമേ, ഭക്ഷണവും വസ്ത്രവും നൽകുന്നതിന് അനുവദനീയമായ വ്യവസ്ഥകളും നിലവിൽ വരും. 12 മണിക്കൂറിൽ കൂടാത്ത ജോലി, മുഴുവൻ വേതനത്തോടുകൂടിയ പ്രതിവാര അവധി, വാർഷിക അവധി എന്നിവയും കരാർ വ്യവസ്ഥ ചെയ്യുന്നു. തൊഴിലാളിയുടെ ശമ്പളം കാലതാമസമോ കുറവോ കൂടാതെ പ്രതിമാസം നൽകണമെന്നും പരിക്കേറ്റാൽ നഷ്ടപരിഹാരം നൽകണമെന്നും മരണപ്പെട്ടാൽ അതിന്റെ ചിലവുകൾ വഹിക്കണമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

കൂടാതെ പ്രതിവർഷം ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ ബോണസ് , പാസ്‌പോർട്ട് അവരുടെ കൈവശം വയ്ക്കാൻ തൊഴിലുടമയെ അനുവദിക്കുന്നില്ല, കരാറിന്റെ അവസാനത്തിൽ തൊഴിലുടമ തൊഴിലാളിക്ക് ഒരു ഇക്കോണമി ടിക്കറ്റ് നൽകേണ്ടതുണ്ട്, തർക്കമുണ്ടായാൽ കേസ് പബ്ലിക് അതോറിറ്റി ഓഫ് മാൻ‌പവറിൽ റഫർ ചെയ്യും.

Related News