ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ, കുവൈറ്റ് സംയുക്ത കമ്മീഷൻ രൂപികരിക്കും.

  • 19/03/2021

കുവൈറ്റ് : വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയും കുവൈത്തും സംയുക്ത കമ്മിഷൻ രൂപീകരിക്കുന്നു. നിലവിലുള്ള സംയുക്ത കർമസമിതികൾക്കു പുറമേയാണു കമ്മിഷൻ രൂപീകരിക്കുന്നതെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക  പ്രസ്താവനയിൽ പറഞ്ഞു.

ഊർജം, വ്യാപാരം, സാമ്പത്തികം, നിക്ഷേപം, മാനവശേഷി, തൊഴിൽ, ധനകാര്യം, സംസ്കാരം, ശാസ്ത്രം, സാങ്കേതികം, ഐടി, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിൽ കമ്മിഷൻ ഊന്നൽ നൽകും. ഇന്ത്യൻ  വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹും തമ്മിൽ ഇന്ത്യയിൽ വച്ചുനടന്ന കൂടിക്കാഴ്ചയിലാണ്  കമ്മിഷൻ രൂപീകരിക്കുന്നതുമായ തീരുമാനം കൈക്കൊണ്ടത്.

Related News