കൊറോണ ബാധിച്ചവരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരും കൌമാരക്കാരും; കോവിഡ് ഭീഷണി വിട്ട് ഒഴിയാതെ കുവൈത്ത്

  • 19/03/2021

കുവൈത്ത് സിറ്റി : ഭാഗിക കര്‍ഫ്യൂ നടപ്പാക്കി 11 ദിവസത്തിനുശേഷവും കോവിഡ് ബാധിതരുടെ  എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് റിപ്പോര്‍ട്ടുകള്‍ . മാർച്ച് 7 മുതൽ കർഫ്യൂ ആരംഭിച്ചതിന് ശേഷം 14,245 പുതിയ കേസുകളും  74 മരണങ്ങളും 51 തീവ്രപരിചരണ  കേസുകളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ അധികൃതര്‍ പറഞ്ഞു. രോഗം ബാധിച്ചവരില്‍  67 ശതമാനവും കുവൈത്തികളും 33 വിദേശികളുമാണ്. ഇതില്‍ തന്നെ ഭൂരിപക്ഷം പേരും  ചെറുപ്പക്കാരും കൌമാരക്കാരുമാണെന്നും ആരോഗ്യ വൃത്തങ്ങള്‍ വ്യക്തമാക്കി. 

പ്രതിദിന കേസുകളുടെ എണ്ണം കഴിഞ്ഞ കുറെ ദിവസങ്ങളായി ആയിരത്തിനു മുകളിലാണ്. കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും  പ്രതിദിന കേസുകള്‍ അനുദിനം വര്‍ധിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട് . ആക്റ്റീവ് കേസുകളും തീവ്ര പരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും ആനുപാതികമായി മരണസംഖ്യയും ഉയരുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും മറ്റു ജിസിസി രാജ്യങ്ങളെക്കാള്‍ മുന്നിലാണ് കുവൈത്ത്.അതിനിടെ നിയമങ്ങള്‍ ലംഘിച്ച് വിരുന്നുകൾ, വിവാഹങ്ങൾ, അനധികൃത ഒത്തുചേരൽ എന്നിവ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചതായി അധികൃതര്‍ അറിയിച്ചു. 

Related News