കുവൈത്തിൽ സ്കൂളുകൾ തുറക്കുന്നു; നിർദേശങ്ങളുമായി വിദ്യാഭ്യാസ വിദഗ്ധർ.

  • 20/03/2021

കുവൈറ്റ് സിറ്റി : കുവൈത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതോടെ സുരക്ഷാ നിർദേശങ്ങളുമായി വിദ്യാഭ്യാസ വിദഗ്ധർ. സെപ്റ്റംബര്‍ മാസത്തോടെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ ബാസില്‍ അല്‍ സബാഹ് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. 

എല്ലാ സ്കൂളുകളിലും മെഡിക്കൽ ക്ലിനിക്കുകൾ, മെഡിക്കൽ സ്റ്റാഫുകൾ തുടങ്ങി കുട്ടികളിൽ ആരോഗ്യ അവബോധത്തിന്റെ ഒരു സംസ്കാരം പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയും വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടി. എല്ലാ അധ്യാപകർക്കും സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് ഉദ്യോഗസ്ഥർക്കും ഉടൻ തന്നെ പ്രതിരോധ കുത്തിവയ്പ് നൽകണമെന്ന് കുവൈത്ത് ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി അയ്ദ് അൽ-സുബായ് പറഞ്ഞു. ഒരു വർഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന സ്കൂൾ കെട്ടിടങ്ങൾക്ക് പൂർണ്ണമായ അറ്റകുറ്റപ്പണികൾ ആവശ്യമാണെന്നും ഇതിന് മന്ത്രാലയത്തിന്റെ സഹായം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News