വാക്സിൻ രജിസ്റ്റർ ചെയ്യാത്തവര്‍ക്കെതിരെ റമദാൻ മാസത്തിനുശേഷം നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ​​ബാസൽ അൽ സബ

  • 20/03/2021

കുവൈത്ത് സിറ്റി : വാക്സിൻ രജിസ്റ്റർ ചെയ്യാത്തവര്‍ക്കും  എടുത്തിട്ടില്ലാത്തവർക്കെതിരെയും റമദാൻ മാസത്തിനുശേഷം നടപടികൾ സ്വീകരിക്കുമെന്ന്  ഡോ. ​​ബാസൽ അൽ സബ മുന്നറിയിപ്പ് നൽകി.അടുത്ത സെപ്റ്റംബറോടെ കൂടി ഇരുപത് ലക്ഷം പേർക്ക് വാക്സിനേഷൻ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. റമസാൻ ആരംഭിക്കുന്നതിന് മുമ്പായി 10 ലക്ഷം പേർക്ക് കോവിഡ് വാക്സീൻ ലഭ്യമാക്കും. വാക്സിനേഷൻ സെന്ററുകളുടെ എണ്ണം 30 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനകം 8 ലക്ഷം പേർ വാക്സിനേഷന് റജിസ്റ്റർ ചെയ്തിട്ടുണ്ട്. അവരിൽ 3 ലക്ഷം സ്വദേശികളും 5 ലക്ഷം വിദേശികളുമാണ്. 430000 പേരാണ് വാക്സീൻ സ്വീകരിച്ചവർ. ആരോഗ്യമന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി റജിസ്ട്രേഷൻ സുഗമമായി നടക്കുന്നുണ്ടെന്ന് ആരോഗ്യ അധികൃതര്‍ അറിയിച്ചു. 

വരും മാസങ്ങളിൽ കുവൈത്തിലെ ജീവിതം പതുക്കെ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. അദ്ധ്യാപകര്‍ക്കും സ്കൂള്‍ ജീവനക്കാർക്കും കുത്തിവയ്പ് നൽകിയ ശേഷം സെപ്റ്റംബറിൽ സ്കൂളുകളിലേക്ക് വിദ്യാർത്ഥികളെ അനുവദിക്കും. അതോടപ്പം സഹകരണ സംഘങ്ങൾ, ബാർബർഷോപ്പുകൾ, സലൂണുകൾ, ബാങ്കുകൾ എന്നിവയിൽ ജോലി ചെയ്യുന്നവർക്കും വാക്സിന്‍ കുത്തിവയ്പ് നടത്തും. ജനങ്ങളുടെ ആരോഗ്യവും ജീവിതവും സംരക്ഷിക്കുന്നതിനായി എല്ലാവരും പ്രതിരോധ കുത്തിവയ്പിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രി അഭ്യര്‍ഥിച്ചു. 

Related News