കുവൈത്തിൽ കുട്ടികളിൽ കോവിഡ്, ആശങ്കാജനകമാണെന്ന് ആരോഗ്യ വിദഗ്ധർ

  • 21/03/2021

കുവൈറ്റ് സിറ്റി :  കുട്ടികളിൽ കോവിഡ് 19 സ്ഥിരീകരിക്കുന്നത് ആശങ്കാജനകമാണെന്ന് ആരോഗ്യ വിഭാഗ ഉദ്യോഗസ്ഥർ. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുട്ടികളിൽ കൊറോണ വൈറസ് സ്ഥിരീകരിക്കുന്നതിൽ വർദ്ധനവ് വന്നിട്ടുണ്ട്. കുവൈത്തിലെ ജാബർ ആശുപത്രിയിൽ മാത്രം ദിവസേന അഞ്ച് മുതൽ എട്ട് കുട്ടികളെ വരെ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുന്നുണ്ട്. അതേസമയം, കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് വർദ്ധിപ്പിക്കുന്നതിനായി വാക്സിനേഷൻ കേന്ദ്രങ്ങൾ എല്ലാ ആഴ്ചയും ശനിയാഴ്ച മുതൽ വ്യാഴം വരെ തുറന്ന് പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗത വർദ്ദിപ്പിക്കുന്നതിന് മന്ത്രാലയം പ്രവർത്തിച്ചു വരികെയാണെന്നും ഇതുവരെ 462,000 ആളുകൾക്ക് കുത്തിവയ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Related News