കുവൈത്തിൽ പോലീസ് സ്റ്റേഷനുകളിൽ ഓൺലൈൻ സംവിധാനം വരുന്നു.

  • 21/03/2021

കുവൈറ്റ് സിറ്റി : രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിൽ ഓൺലൈനായി പരാതികൾ നൽകാനുള്ള സംവിധാനം ഉടൻ ഒരുക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ-സുവാബി. ഓൺലൈനായി പരാതികൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ പഠനങ്ങൾ നടന്നു വരികെയാണെന്നും അദ്ദേഹം പറഞ്ഞു. 

കൂടാതെ, ആധുനിക സാങ്കേതികവിദ്യ നടപ്പിലാക്കുന്നതോടെ സ്റ്റേഷനുകളിൽ എത്തുന്ന ആളുകളുടെ എണ്ണം കുറയുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, പരാതികൾ നല്‍കി അത് പരിഹരിക്കുന്നതിനായുള്ള നീണ്ട നാളെത്തെ കാത്തിരിപ്പിനും ഇതോടെ വിരാമമാകും.

Related News