വിദ്യാർത്ഥികൾ തമ്മിൽ മൂന്നടി അകലം മതി, കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പരിഷ്കരിച്ച് സിഡിസി.

  • 21/03/2021

കുവൈറ്റ് സിറ്റി : കൊറോണ വൈറസ് വ്യാപനത്തെ മുൻനിർത്തിയുള്ള മാർഗ്ഗ നിർദ്ദേശങ്ങളിൽ വീണ്ടും പരിഷ്കാരവുമായി സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി). ക്ലാസുകളിൽ മാസ്ക് ധരിച്ച് ഇരിക്കുന്ന വിദ്യാർഥികൾ തമ്മിൽ മൂന്നടി ദൂരം മതിയെന്ന് സിഡിസി വ്യക്തമാക്കി. 

ശരിയായ മാസ്‌കിംഗ്, ശാരീരിക അകലം, ശുചിത്വം തുടങ്ങിയ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെങ്കില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് സുരക്ഷിതമാണെന്ന് സിഡിസി കഴിഞ്ഞ മാസം തന്നെ അറിയിച്ചിരുന്നു. എല്ലാ പ്രാഥമിക വിദ്യാലയങ്ങളും ഈ രീതിയില്‍ തുറക്കാനാണ് സിഡിസി ആവശ്യപ്പെടുന്നത്. അതേസമയം, ക്ലാസുകളിൽ വിദ്യാർഥികൾ തമ്മിൽ ആറടി അകലം പാലിക്കണമെന്നായിരുന്നു സി‌ഡി‌സിയുടെ നേരത്തെയുള്ള മാർഗ നിർദേശം.

Related News