സ്മാർട്ട് ഫോൺ വഴി വിരലടയാളം രേഖപ്പെടുത്തുവാനുള്ള പദ്ധതിയുമായി പൊതുമരാമത്ത് മന്ത്രാലയം

  • 21/03/2021

കുവൈത്ത് സിറ്റി : സിവിൽ സർവീസ് കൗൺസിലുമായി ഏകോപിപ്പിച്ച് പൊതുമരാമത്ത് മന്ത്രാലയത്തിലെ  ജീവനക്കാർക്ക് സ്മാർട്ട് ഫോൺ വഴി വിരലടയാളം രേഖപ്പെടുത്തുവാനുള്ള  സൌകര്യം ഏര്‍പ്പെടുത്തുവാന്‍ ആലോചിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് സിവിൽ സർവീസ് കൗൺസിലിന് മുന്നില്‍ മന്ത്രാലയം ഇത്തരമൊരു നിര്‍ദ്ദേശം സമര്‍പ്പിച്ചത്. പൊതുമരാമത്ത് മന്ത്രാലയത്തി 14,800 ളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. 

സിവിൽ സർവീസ് കമ്മീഷൻ‌റെ അനുമതി ലഭിക്കുന്നതോടെ പുതിയ സിസ്റ്റം പ്രാവർത്തികമാ‍ക്കും. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങളാണ് മന്ത്രാലയങ്ങളിലെ ഓഫീസുകളില്‍ നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് അമ്പത് ശതമാനം ജീവനക്കാര്‍ മാത്രമേ ഇപ്പോള്‍ ജോലിക്ക് ഹാജരാകുന്നുള്ളൂ.  മന്ത്രാലയത്തിലെ ഭൂരിഭാഗവും ഇടപാടുകളും   ഓണ്‍ലൈനയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. 

Related News