മൂന്ന് മാസത്തിനുള്ളിൽ കുവൈറ്റ് വിട്ടത് 8000 പേർ, 17000 പേർക്ക് റെസിഡൻസി നഷ്ടമായി.

  • 21/03/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ  മൂന്ന് മാസത്തിനുള്ളിൽ കുവൈറ്റ് വിട്ടത് 8000 പേർ, 17000 പേരുടെ  റെസിഡൻസി റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ വെളിപ്പെടുത്തി.  2021 ജനുവരി ആദ്യം മുതൽ മാർച്ച് 20 വരെ  199 സർക്കാർ ജീവനക്കാർ സ്വകാര്യമേഖലയിലേക്ക് മാറി, സ്ഥിതിവിവരക്കണക്ക് അനുസരിച്ച് 1048 ജീവനക്കാർ ഫാമിലി വിസയിൽനിന്ന്  സ്വകാര്യമേഖലയിൽ പ്രവേശിച്ചു. 

പുതിയ ഓട്ടോമേറ്റഡ് സമ്പ്രദായമനുസരിച്ച് താമസക്കാരുടെ 18858 യൂണിവേഴ്സിറ്റി ബിരുദങ്ങൾ അതോറിറ്റി അംഗീകരിച്ചതായി സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു, അതേസമയം രാജ്യത്ത് താമസിക്കുന്ന തൊഴിലാളികളുടെ 181,000 ലേറെ വർക്ക് പെർമിറ്റുകൾ പുതുക്കി. 459 വർക്ക് വിസകൾ ഇഷ്യൂ ചെയ്തപ്പോൾ 735 വർക്ക് പെർമിറ്റുകളും അതോറിറ്റി നൽകിയാതായി പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ വെളിപ്പെടുത്തി.

Related News