പന്ത്രണ്ടാം ക്ലാസ് പരീക്ഷ; ചർച്ചക്കായി വിദ്യാഭ്യാസ മന്ത്രാലയത്തെയും ആരോഗ്യ മന്ത്രാലയത്തെയും വിളിപ്പിച്ച് പാർലമെന്റ് സമിതി

  • 21/03/2021

കുവൈത്ത് സിറ്റി : പന്ത്രണ്ടാം ക്ലാസ് പരീക്ഷകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി അടുത്ത ബുധനാഴ്ച നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തെയും ആരോഗ്യ മന്ത്രാലയത്തെയും  സമിതി ക്ഷണിക്കുമെന്ന് പാർലമെന്ററി വിദ്യാഭ്യാസ സമിതി തലവൻ  ഹമദ് അൽ മാത്തർ അറിയിച്ചു. കു​വൈ​ത്തി​ൽ എ​ഴു​ത്തു​പ​രീ​ക്ഷ ന​ട​ത്താ​ന്‍ അ​നു​വാ​ദം തേ​ടി ഇ​ന്ത്യ​ന്‍ സ്‌​കൂ​ളു​ക​ള്‍ അടക്കം വിദ്യാഭ്യാസ മന്ത്രാലയത്തിനെ സമീപിച്ചിരുന്നു. 

കു​ട്ടി​ക​ള്‍ക്ക്‌ പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വാ​ദം ന​ല്‍ക​ണം എ​ന്ന്‌ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രോ​ട്‌ നേരത്തെ  ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്. സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ ഏഴായിരത്തോളം വി​ദ്യാ​ര്‍ഥി​ക​ള്‍ ഇ​ന്ത്യ​യി​ല്‍ വ​ന്ന്‌ പ​രീ​ക്ഷ എ​ഴു​തേ​ണ്ടി വ​രും. കോ​വി​ഡ്‌ വ്യാ​പ​ന​ത്തെ തു​ട​ര്‍ന്ന്‌ 2020 മാ​ര്‍ച്ച്‌ 12 മു​ത​ലാ​ണ്​ കു​വൈ​ത്തി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ച്ചി​ട്ട​ത്.ഓ​ൺ​ലൈ​നാ​യാ​ണ്​ ഇ​പ്പോ​ൾ അ​ധ്യ​യ​നം ന​ട​ക്കു​ന്ന​ത്. പാർലമെന്റ് സമിതിയുടെ പുതിയ നീക്കം പ്രതീക്ഷയോടെയാണ് പ്രവാസി വിദ്യാര്‍ഥികള്‍ കാണുന്നത്. 

Related News