കുവൈത്തിലെ വാണിജ്യ സ്ഥാപനങ്ങളിലെ ജോലിക്കാർക്ക് മാർച്ചോടുകൂടി വാക്‌സിനേഷൻ ആരംഭിക്കും.

  • 21/03/2021

കുവൈറ്റ് സിറ്റി :  വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള വാക്സിനേഷൻ കാമ്പെയ്‌നുകൾ മാർച്ച് അവസാനത്തോടെ ആരംഭിക്കും,  സലൂണുകൾ, റെസ്റ്റോറന്റുകൾ, കോംപ്ലക്സുകൾ എന്നിവയുൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാർക്കും, സർക്കാർ അല്ലെങ്കിൽ സ്വകാര്യ മാധ്യമ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാർക്കും  പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് ആരോഗ്യ മന്ത്രാലയം വാക്സിനേഷൻ കാമ്പയിൻ വിപുലീകരിക്കാൻ ഒരുങ്ങുന്നുവെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ  വാക്സിനേഷൻ  തീയതി നിശ്ചയിക്കാൻ ഏകോപനം നടത്തുന്നതോടൊപ്പം കാമ്പെയ്‌ൻ ഈ മാസം അവസാനമോ അടുത്ത മാസത്തിന്റെ തുടക്കമോ ആരംഭിക്കാൻ മന്ത്രലയം ഒരുങ്ങുന്നതായാണ് റിപ്പോർട്ട് . കൂടാതെ വാക്‌സിനുകളുടെ പുതിയ ബാച്ചുകളുടെ വരവോടെ സലൂണുകൾ, ഹെൽത്ത് ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ, സഹകരണ സംഘങ്ങൾ, മാളുകൾ, വാണിജ്യ സമുച്ചയങ്ങൾ, വിനോദ കേന്ദ്രങ്ങൾ  എന്നിവിടങ്ങളിലെ തൊഴിലാളികളെയും ഉൾപ്പെടുത്താനാണ് പദ്ധതി. 

Related News