അറബ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ നാലാം സ്ഥാനം കുവൈത്തിന്.

  • 22/03/2021

കുവൈറ്റ് സിറ്റി :  അറബ് ലോകത്ത് ഏറ്റവും സന്തോഷമുള്ള നാലാമത്തെ രാജ്യവും ആഗോള തലത്തിൽ 47-ാം സ്ഥാനവും കരസ്ഥമാക്കി കുവൈത്ത്. യുഎൻ സസ്‌റ്റൈനബിൾ ഡവലപ്പ്‌മെൻറ് സൊലൂഷൻസ് നെറ്റ്വർക്കിന്റെ ഈ വർഷത്തെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ് 2021ലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. 

മാര്‍ച്ച് 20 ന് നടന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക അന്താരാഷ്ട്ര സന്തോഷ ദിനത്തോടനുബന്ധിച്ചാണ് 156 രാജ്യങ്ങളടങ്ങിയ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. റിപോർട്ട് പ്രകാരം ലോകത്ത് ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം ഫിൻലാൻഡാണ് , തുടർച്ചയായ നാലാം വർഷമാണ് ഫിൻലാൻഡ് ഒന്നാം സ്ഥാനത്ത് എത്തുന്നത്. ആദ്യത്തെ 10 രാജ്യങ്ങളിൽ ഒൻപതും യൂറോപ്പിലാണ്. ആഗോള തലത്തിൽ ഡെൻമാർക്ക് ആണ് രണ്ടാം സ്ഥാനത്ത്. സ്വിറ്റ്‌സർലാണ്ട്, ഐസ്ലാൻഡ്, നെതർലണ്ട്, നോർവെ, സ്വീഡൻ, ലക്‌സംബർഗ്, ഓസ്ട്രിയ, ന്യൂസിലാണ്ട് എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിൽ ഉൾപ്പെട്ട മറ്റ് രാജ്യങ്ങൾ. അമേരിക്ക 14-ാം സ്ഥാനത്തും, ഇംഗ്ലണ്ട് 18-ാം സ്ഥാനത്തും ചൈന 19-ാം സ്ഥാനത്തുമാണ്. 

അറബ് ലോകത്ത് ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയാണ് ഒന്നാം സ്ഥാനത്ത്. യുഎഇയാണ് രണ്ടാം സ്ഥാനത്ത്. ആഗോള തലത്തിൽ സൗദി 21-ാം സ്ഥാനത്തും യുഎഇ 27-ാം സ്ഥാനത്തുമാണ്. ആഗോള തലത്തിൽ 35-ാം സ്ഥാനത്തുള്ള ബഹ്‌റൈൻ ആണ് അറബ് ലോകത്ത് മൂന്നാം സ്ഥാനത്ത്. അഫ്ഗാനിസ്ഥാൻ, സിംബാവേ, റുവാണ്ട തുടങ്ങിയ രാജ്യങ്ങൾ പട്ടികയിൽ അവസാനമാണ് ഉള്ളത്.  ​ഓരോ രാജ്യങ്ങളിലുമു​ള്ള പൗരൻമാരുടെ സന്തോഷത്തി​​െൻറ അളവ്​, ജി.ഡി.പി, സാമൂഹിക പിന്തുണ, വ്യക്​തികൾക്ക്​ നൽകുന്ന സ്വാതന്ത്ര്യം, അഴിമതിയുടെ നിരക്ക്​ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ്​ പട്ടിക തയാറാക്കുന്നത്

Related News