കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ കോവിഡ് പരിശോധന ശക്തമാക്കും.

  • 22/03/2021

കുവൈത്ത് സിറ്റി : കുവൈത്തിലെ വിവിധ പ്രദേശങ്ങളിലെ ജമിയകളിലും അവയുടെ ശാഖകളിലും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നുറപ്പുവരുത്താനായി അധികൃതരുടെ പരിശോധനകൾ കർശനമാക്കി. ജമിയകളിൽ പാലിക്കേണ്ട ആരോഗ്യ നിർദ്ദേശങ്ങൾ   കമ്മിറ്റി നിശ്ചയിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശരീര ഊഷ്മാവ് നിരന്തരം പരിശോധിക്കുക, ആളുകൾ തമ്മിൽ നിശ്ചിത അകലം പാലിക്കുക , സ്ഥാപനത്തിന്റെ എല്ലാ ഭാഗവും നിരന്തരം അണുവിമുക്തമാക്കുക, തിരക്ക് നിയന്ത്രിക്കുക എന്നീ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി ഫീൽഡ് ഇൻസ്‌പെക്ഷൻ ടീമുകൾക്ക് മന്ത്രാലയം നിർദ്ദേശം നൽകി. 

Related News