രണ്ട് ദശലക്ഷം ഡോസ് ഫൈസർ വാക്സിൻ വാങ്ങാനൊരുങ്ങി കുവൈറ്റ് ആരോഗ്യമന്ത്രാലയം.

  • 22/03/2021

കുവൈറ്റ് സിറ്റി : കൊറോണ വൈറസിനെതിരെ രണ്ട് ദശലക്ഷം ഡോസ് ഫൈസർ വാക്സിൻ വാങ്ങാനൊരുങ്ങി ആരോഗ്യ മന്ത്രാലയം, അതിനായുള്ള കാരാറിന്റെ അന്തിമ ഘട്ടത്തിലാണെന്ന്  പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  പകർച്ചവ്യാധിക്കെതിരെ കമ്മ്യൂണിറ്റി പ്രതിരോധശേഷി കൈവരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത് . ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയൊരു ജനവിഭാഗത്തെതെ വാക്സിനേറ്റ് ചെയ്തു ലക്ഷ്യത്തിലെത്തിക്കുക എന്നതാണ് മന്ത്രലയത്തിന്റെ ലക്‌ഷ്യം. 

രണ്ട് ദശലക്ഷം ഡോസ്  ഫൈസർ വാക്‌സിൻ ഇറക്കുമതി ചെയ്യാനായി ആരോഗ്യ മന്ത്രാലയത്തിന്റെ അഭ്യർത്ഥനയ്ക്ക് സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡറുകൾ അംഗീകാരം നൽകി. 48 ദശലക്ഷം ഡോളർ വരെ ഇതിനു ചിലവാകും എന്നാണ് കണക്കാക്കപ്പെടുന്നത്. ഇക്കാര്യത്തിൽ അന്തിമ അംഗീകാരങ്ങൾ നേടുന്നതിനായി കരാർ  ഓഡിറ്റ് ബ്യൂറോയിലേക്ക് റഫർ ചെയ്തു, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ 70% ജനങ്ങൾക്ക് വാക്സിനേഷൻ നൽകാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം  ഇന്നലെയാണ് ഫൈസർ വാക്‌സിന്റെ  ഒമ്പതാം ബാച്ച് കുവൈത്തിലെത്തിയത് .

Related News