വാക്സിനേഷനായി 10 മൊബൈൽ യൂണിറ്റുകളുമായി കുവൈറ്റ് ആരോഗ്യമന്ത്രാലയം.

  • 22/03/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ എല്ലാ ഗവർണറേറ്റുകളിലും COVID-19 നെതിരെ വാക്സിനേഷനായി 10 മൊബൈൽ യൂണിറ്റുകൾ നടപ്പിലാക്കാനൊരുങ്ങി കുവൈറ്റ് ആരോഗ്യമന്ത്രാലയം. എല്ലാ ഗവർണറേറ്റുകളിലും ദിവസേന  സാധ്യമായ ഏറ്റവും വലിയ തോതിൽ  വാക്സിനേഷൻ നൽകാനാണ്  മൊബൈൽ  യൂണിറ്റുകൾ പദ്ധതിയിടുന്നതെന്ന് ആരോഗ്യ വൃത്തങ്ങൾ സ്ഥിരീകരിച്ചു. സഹകരണ സംഘങ്ങൾ, പള്ളികൾ, മാർക്കറ്റുകൾ, ബാങ്കുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ മൊബൈൽ വാക്‌സിനേഷൻ യൂണിറ്റുകൾ പ്രവർത്തിക്കും. 

ഓരോ  മൊബൈൽ യൂണിറ്റുകളിലും ഒരു ഡോക്ടറും 10 നഴ്‌സുമാരും ഒരു പാരാമെഡിക്കൽ സ്റ്റാഫും വിവര സംവിധാനങ്ങളും ഉണ്ട്. ഈ മൊബൈൽ യൂണിറ്റുകൾ ദിവസേന രാവിലെയും വൈകുന്നേരവും പ്രവർത്തിക്കും,  ഓരോ നിശ്ചയിച്ചിട്ടുള്ള ഫീൽഡ് യൂണിറ്റുകൾ അതാത്  ആരോഗ്യ മേഖലയിലെ  രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ വഴിയായിരിക്കും സജ്ജമാക്കുക.  

Related News