കുവൈത്തില്‍ വിദേശികളുടെ എണ്ണം വീണ്ടും കുറയുന്നു . രണ്ട് ലക്ഷം പേരുടെ താമസരേഖ റദ്ദായതായി ആഭ്യന്തര മന്ത്രാലയം

  • 22/03/2021

കുവൈത്ത് സിറ്റി : കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് മടങ്ങി വരാന്‍ സാധിക്കാതിരുന്ന രണ്ട് ലക്ഷം പേരുടെ താമസ രേഖ റദ്ദായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  20 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ റസിഡന്‍സാണ് വിസാ കാലാവധിക്കുള്ളില്‍ പുതുക്കാതിരുന്നതിനെ തുടര്‍ന്ന് റദ്ദായത്. താമസ രേഖ നഷ്ടമായതില്‍ ഭൂരിപക്ഷവും ഈജിപ്ഷ്യന്‍ സ്വദേശികളാണ്. 

നേരത്തെ സ്പോൺസർമാര്‍ക്ക് ഓണ്‍ലൈന്‍ വഴി ജീവനക്കാരുടെ വിസ കാലാവധി പുതുക്കുവാന്‍ സൌകര്യം നല്‍കിയിരുന്നുവെങ്കിലും പുതുക്കാതിരുന്നത് കൊണ്ടാണ് വിസ റദ്ദായത്. രാജ്യത്തിന് പുറത്തുള്ള പ്രവാസികള്‍ക്ക്  കാലാവധി കഴിയുന്നതിന് മുമ്പായി ഓണ്‍ലൈന്‍ വഴി പുതുക്കാമെന്നും ആറ് മാസം കഴിഞ്ഞാലും  വ്യോമ നിരോധനം നീക്കിയാല്‍ ആ രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇപ്പോയത്തെ സാഹചര്യത്തില്‍  വിസ റദ്ദായവര്‍ പുതിയ വിസയിലൂടെ മാത്രമേ രാജ്യത്തേക്ക് തിരികെ വരാന്‍ സാധിക്കുകയുള്ളൂവെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

Related News