കര്‍ഫ്യൂ സമയത്തില്‍ മാറ്റം ; പുതുക്കിയ സമയം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും

  • 22/03/2021

 കുവൈത്ത് സിറ്റി : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഒരു മാസത്തേക്ക്  പ്രഖ്യാപിച്ച ഭാഗിക കര്‍ഫ്യൂ സമയത്തില്‍ മാറ്റം വരുത്തിയതായി സർക്കാർ വക്താവ് താരിഖ് അൽ മുസ്രിം അറിയിച്ചു. പുതിയ തീരുമാന പ്രകാരം വൈകുന്നേരം 6 മുതൽ പുലർച്ചെ 5 വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. റെസ്റ്റോറന്റുകള്‍ക്ക് വൈകുന്നേരം 6 മുതൽ 10 വരെ  ഭക്ഷണം വിതരണം ചെയ്യുവാന്‍ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പുതുക്കിയ സമയം നാളെ (ചൊവ്വ)  മുതല്‍ നിലവില്‍ വരും . നേരത്തെ വൈകുന്നേരം 5 മുതൽ പുലർച്ചെ 5 വരെയായിരുന്നു കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്.  വൈകീട്ട്​ ആറുമുതൽ എട്ടുവരെ റെസിഡൻഷ്യൽ ഏരിയക്ക്​ ഉള്ളിൽ നടക്കാൻ അനുമതിയുണ്ട്​. വാഹനം ഉപയോഗിക്കാനോ റെസിഡൻഷ്യൽ ഏരിയക്ക്​ പുറത്ത്​ പോകാനോ പാടില്ല. 

Related News