12-ാം ക്ലാസ് പരീക്ഷകൾ മെയ് 30 മുതൽ, സെപ്റ്റംബർ 19 മുതൽ കുവൈത്തിൽ സ്കൂളുകൾ ആരംഭിക്കും.

  • 22/03/2021

കുവൈത്ത് സിറ്റി: കുവൈത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക്  എഴുത്തുപരീക്ഷ നടത്താൻ മന്ത്രിസഭായോഗം അനുമതി നൽകി. പരീക്ഷകൾ മെയ് 30 ന് ആരംഭിക്കാനാണ് തീരുമാനമായത് . സെപ്റ്റംബർ 19 മുതൽ ഘട്ടംഘട്ടമായി വിദ്യാർഥികളെ സ്കൂളുകളിലേക്ക് മടക്കി കൊണ്ടുവന്ന് ക്ലാസ്സുകളുടെ പ്രവർത്തനം പൂർവ്വസ്ഥിതിയിൽ ആക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

പരീക്ഷകൾ നടത്തുന്നതും അതും സ്കൂളുകളുടെ പ്രവർത്തനം പൂർവസ്ഥിതിയിൽ ആക്കുന്നതും സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം സമർപ്പിച്ച പദ്ധതി മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. അനുമതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷകൾക്ക് വേണ്ട തയ്യാറെടുപ്പുകൾ ആരംഭിക്കും.

Related News