ഇന്ത്യയിലെ കൊവിഡ് ബാധിതർ 77 ലക്ഷം കടന്നു ;24 മണിക്കൂറിനിടെ 55839 പേര്‍ക്ക് രോഗം;702 മരണം

  • 22/10/2020

ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം എഴുപത്തിയേഴ് ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 55,839 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 77,06946 ആയി. ഇന്നലെ 702 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 1,16,616 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 90 ശതമാനത്തോട് അടുക്കുകയാണ്. 79415 പേര്‍ കൂടി രോഗമുക്തി നേടിയതോടെ സര്‍ക്കാര്‍ കണക്കനുസരിച്ച് രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 68,74,518 ആയി. 89.20 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്.

Related News