വിദേശ രാജ്യങ്ങളിൽനിന്നും വാക്‌സിൻ സ്വീകരിച്ചവരെയും കുവൈത്തിലെ ഹോട്ടൽ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കും.

  • 23/03/2021

കുവൈറ്റ് സിറ്റി : വിദേശ രാജ്യങ്ങളിൽനിന്നും വാക്‌സിൻ സ്വീകരിച്ചവരെയും കുവൈത്തിലെ ഹോട്ടൽ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കും, ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു, കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനെടുത്തവർക്കായിരിക്കും ഇത് ബാധകമാവുക. നിലവിൽ ഫൈസർ ആസ്ട്രസെനക്ക എന്നീ കമ്പനികളുടെ വാക്‌സിനുകളാണ് കുവൈത്തിൽ നൽകി വരുന്നത് . കുവൈത്തിലേക്ക് വരുന്ന യാത്രക്കാർക്കായി പുറത്തിറക്കിയ മൊസാഫിർ ആപ്പിൽ  വാക്‌സിനേഷൻ വിവരങ്ങൾ ഉൾപ്പെടുത്താനുള്ള സംവിധാനമുണ്ട്, അതോടൊപ്പം വരുന്ന യാത്രക്കാർ PCR ടെസ്റ്റ് നടത്തിയിരിക്കണം കൂടാതെ കുവൈത്തിൽ ഒരാഴ്ചത്തെ ഹോം ക്വാറന്റൈൻ അനുഷ്‌ടിക്കുകയും തുടർന്ന് വീണ്ടും PCR ടെസ്റ്റ്  നടത്തി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം എന്ന് റിപ്പോർട്ടിൽ പറയുന്നു.

Related News