കർഫ്യു; ആറുമുതൽ എട്ടുവരെ വാഹനങ്ങളോ ഇലക്ട്രിക്ക് സൈക്കിളുകളോ അനുവദിക്കില്ല.

  • 23/03/2021

കുവൈത്ത് സിറ്റി : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഒരു മാസത്തേക്ക്  പ്രഖ്യാപിച്ച ഭാഗിക കര്‍ഫ്യൂ സമയത്തില്‍ വരുത്തിയ മാറ്റ പ്രകാരം  വൈകുന്നേരം 6 മുതൽ പുലർച്ചെ 5 വരെയാണ് കർഫ്യൂ,  വൈകീട്ട്​ ആറുമുതൽ എട്ടുവരെ റെസിഡൻഷ്യൽ ഏരിയക്ക്​ ഉള്ളിൽ നടക്കാൻ അനുമതിയുണ്ട്​. വാഹനം ഉപയോഗിക്കാനോ റെസിഡൻഷ്യൽ ഏരിയക്ക്​ പുറത്ത്​ പോകാനോ പാടില്ല. എന്നാൽ ഈ സമയത്ത് വാഹനങ്ങളോ ഇലക്ട്രിക്ക് സൈക്കിളുകളോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന്  ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ സെക്യൂരിറ്റി റിലേഷൻസ് ആന്റ് ഇൻഫർമേഷൻ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ തൗഹീദ് അൽ കന്ദാരി സ്ഥിരീകരിച്ചു. വാഹനങ്ങൾ, സ്കൂട്ടറുകൾ അല്ലെങ്കിൽ മറ്റ് സ്കേറ്റിങ് സംവിധാനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രാലയം ഇന്നലെ പുറപ്പെടുവിച്ച പുതിയ തീരുമാനങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ ഇന്ന് മുതൽ നടപ്പാക്കും.

കർഫ്യു സമയത്ത്  നടത്തത്തിനായി അനുവദിച്ച രണ്ട് മണിക്കൂറിൽ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. നടക്കുമ്പോൾ മാസ്ക് ധരിക്കുകയും,   ശാരീരിക അകലം പാലിക്കണമെന്നും നിർദേശമുണ്ട്. മന്ത്രിസഭയുടെ തീരുമാനങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കണമെന്ന് ബ്രിഗേഡിയർ ജനറൽ  പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിക്കുകയും ചെയ്തു, നിയമം ലംഘകർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Related News