കുവൈത്ത് നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ്; പ്രതികളുടെ 7.51 കോടിയുടെ സ്വത്ത് കണ്ടുകെട്ടി.

  • 23/03/2021

കൊച്ചി : കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിന്  അമിത ഫീസ്  ഈടാക്കി നഴ്സുമാരെ നിയമിച്ചിരുന്ന മാത്യു ഇന്റർനാഷണൽ റിക്രൂട്ടിങ് ഏജൻസിയുടെ ഏഴരക്കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. സ്ഥാപനത്തിന്റെ ഉടമകളായ പി.ജെ. മാത്യു, സെലിൻ മാത്യു, തോമസ് മാത്യു എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയിരിക്കുന്നത്.

900 ല്‍ അധികം നഴ്‌സുമാരെ അധിക തുക ഈടാക്കി വിദേശത്തേക്ക് കൊണ്ടുപോയത്. 20,000 രൂപയ്ക്ക് പകരം 20 ലക്ഷം രൂപ വരെ ഈടാക്കിയാണ് . ഇത്തരത്തില്‍ 205 കോടി രൂപ വരെ അനധികൃതമായി സമ്പാദിച്ചു. ഈ തുക വിദേശത്തേക്ക് ഹവാലയായാണ് കൊണ്ടുപോയതെന്ന് ഇ.ഡി കണ്ടെത്തി. കേസില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ അന്വേഷണവും പൂര്‍ത്തിയാക്കി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്തതില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതാണ് കേസ്. 

Related News