ഇന്ത്യയിലേക്ക് വരാം...; വിസ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം

  • 22/10/2020


വിസ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.   പിഐഒ. ഒസിഐ കാർഡുളളവർക്ക് ഇന്ത്യയിലേക്ക് വരാമെന്ന് അധികൃതർ അറിയിച്ചു.  വിദേശ പൗരന്മാർക്ക് ടൂറിസ്റ്റ് വിസ ഒഴികെയുളളതിന് അനുമതി നൽകും.  കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിലാണ് ഇളവ് നൽകിയിരിക്കുന്നത്.  വന്ദേഭാരത്​ മിഷന്റെ ഭാഗമായി എത്തുന്ന വിമാനങ്ങള്‍ക്കും വ്യോമയാന മന്ത്രാലയം അനുമതി നല്‍കുന്ന പ്രത്യേക സര്‍വ്വീസുകള്‍ക്കും ഇളവ്​ ബാധകമാണ്​. ഇളവുകളുടെ ഭാഗമായി ഇന്ത്യയിലെത്തുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്​.


അതേസമയം, ഇലക്​ട്രോണിക്​ വിസ, ടൂറിസ്​റ്റ്​ വിസ, മെഡിക്കല്‍ വിസ എന്നിവ​യൊന്നും പുനഃസ്ഥാപിച്ചിട്ടില്ല. ഇത്തരം വിസകളുടെ കാലാവധി പൂര്‍ത്തിയായ ആരെങ്കിലും ഇന്ത്യയിലുണ്ടെങ്കില്‍ അത്​ നീട്ടി ലഭിക്കുവാനായി ബന്ധപ്പെട്ട ഏജന്‍സിയെ സമീപിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്​. മാര്‍ച്ച്‌​ 25ന്​ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ്​ രാജ്യത്തേക്ക്​ വിദേശത്ത്​ നിന്നും എത്തുന്നവരെ സര്‍ക്കാര്‍ നിയന്ത്രിച്ചത്​. ലോക്​ഡൗണ്‍ പ്രഖ്യാപനത്തിന്​ പിന്നാലെ വിവിധതരം വിസകള്‍ക്ക്​ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 

Related News