വിദേശത്ത് മെഡിക്കൽ പരിശോധന പൂർത്തിയാക്കി കുവൈത്ത് അമീർ തിരിച്ചെത്തി.

  • 23/03/2021

കുവൈറ്റ് സിറ്റി : കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബ വിദേശത്തുനിന്നും തിരിച്ചെത്തി.  ന്യൂയോർക്കിൽ വിജയകരമായി മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയതിനുശേഷം  സ്വകാര്യ സന്ദർശനത്തിനായി യൂറോപ്പിലേക്ക് പോയ അമീർ ഇന്ന് രാത്രിയോടെയാണ് കുവൈത്തിൽ തിരിച്ചെത്തിയത്. 

കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ-ജാബർ അൽ സബാ വിമാനത്താവളത്തിൽ അമീറിനെ സ്വീകരിച്ചു. ദേശീയ അസംബ്ലി സ്പീക്കർ മർസൂക്ക് അൽ-ഗാനിം, കുവൈറ്റ് നാഷണൽ ഗാർഡ് (കെഎൻജി) മേധാവി ഷെയ്ഖ് സേലം അൽ അലി അൽ സബ, ഷെയ്ഖ് നാസർ അൽ മുഹമ്മദ് അൽ അഹ്മദ് അൽ സബ, ഷെയ്ഖ് ജാബർ അൽ ഹമദ് അൽ സബ, പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ് അൽ ഹമദ് അൽ സബ,   മുബാറക് അൽ ഹമദ് അൽ സബ എന്നിവരും മുതിർന്ന മന്ത്രലായ ഉദ്യോഗസ്ഥരും അമീറിനെ സ്വീകരിക്കാനായി കുവൈറ്റ് എയർപോർട്ടിൽ എത്തി. 

Related News