കുവൈറ്റ് വീമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നു.

  • 24/03/2021

കുവൈറ്റ് സിറ്റി : കുവൈറ്റ് വീമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നു. കുവൈത്തിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിനും തിരികെ പ്രവേശിക്കുന്നതിനും കൊറോണ പ്രതിരോധ കുത്തിവെപ്പ് നടത്തിയതിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനാണ് ആലോചന,  കൊറോണ പ്രതിരോധ കുത്തിവെപ്പ് നടത്തിയവരെ രണ്ടാഴ്ചത്തെ ഹോട്ടൽ ക്വാറന്റെൻ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കുവാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രി സഭാ യോഗം തീരുമാനിച്ചിരുന്നു . ഇതിനു പിന്നാലെയാണു യാത്രക്കാർക്ക് പുതിയ നിബന്ധന ഏർപ്പെടുത്താൻ മന്ത്രാലായം ആലോചിക്കുന്നത് .

Related News