ഇഫ്താര്‍ സംഗമം അനുവദിക്കില്ലെന്ന് കുവൈത്ത് സര്‍ക്കാര്‍

  • 24/03/2021

കുവൈത്ത് സിറ്റി : സാമൂഹ്യകാര്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ റമദാനില്‍  നടക്കുന്ന ചാരിറ്റബിൾ പ്രവര്‍ത്തനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍  അനുസരിച്ച് നടത്തുവാന്‍ അനുമതി നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ഇഫ്താര്‍ സംഗമം അനുവദിക്കില്ലെന്നും വ്യക്തിഗതമായി നല്‍കുന്ന ഇഫ്താര്‍ കിറ്റുകള്‍ കര്‍ശനമായ കോവിഡ്  ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്  അനുവദിക്കുമെന്നും  അധികൃതര്‍ വ്യക്തമാക്കി. 

പള്ളികളില്‍ നിന്ന്  സക്കാത്തുകളും സംഭാവനകളും അംഗീകൃത  ചാരിറ്റി സംഘടനകള്‍ക്ക് കെ-നെറ്റ് വഴിയോ ഓണ്‍ലൈന്‍ വഴിയോ സ്വീകരിക്കാമെന്നും എല്ലാ ഗവർണറേറ്റുകളിലെ ചാരിറ്റബിൾ സൊസൈറ്റികളുടെ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക  സംഘങ്ങൾ പരിശോധന നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

Related News