മോശം കാലാവസ്ഥ; ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം.

  • 24/03/2021

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും, മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയുള്ള കാറ്റുമൂലം രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും പൊടി വ്യാപിക്കുമെന്നും ദൂര പരിധി കുറയുന്നതിനാൽ ഡ്രൈവ് ചെയ്യുമ്പോൾ നിശ്ചിത അകലം പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 

 രാജ്യത്തെ കാലാവസ്ഥയുടെ അസ്ഥിരത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു . ആവശ്യമുള്ളപ്പോൾ, ഏതെങ്കിലും മാനുഷിക, സുരക്ഷ അല്ലെങ്കിൽ ട്രാഫിക് സഹായത്തിനായി അടിയന്തര ഫോൺ 112 ലേക്ക് വിളിക്കാൻ മടിക്കരുതെന്നും  ആഭ്യന്തര മന്ത്രാലയം.

Related News