റമദാൻ നോമ്പിനിടയിൽ കോവിഡ് വാക്സിന്‍ അനുവദീനയമെന്ന് ഔഖാഫ് മന്ത്രാലയം

  • 24/03/2021

കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കര്‍ശനമാക്കുന്നു. റമദാന്‍ സമയത്ത് കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നത് കൊണ്ട് നോമ്പു മുറിയില്ലെന്ന് ഔഖാഫ് മന്ത്രാലയം വ്യക്തമാക്കി.  സ്വാഭാവികമായി ശരീരത്തിലുള്ള ദ്വാരങ്ങള്‍ വഴി എന്തെങ്കിലും അകത്തേക്ക് പ്രവേശിച്ചാല്‍ മാത്രമേ നോമ്പ് മുറിയൂ പേശിയിലോ രക്തക്കുഴലിലോ തൊലിക്കടിയിലോ സൂചി വെക്കുന്നത് പുതിയതായി ഉണ്ടാക്കിയ ഒരു ദ്വാരത്തിലൂടെ ആണ്. അതിനു നോമ്പ് മുറിയില്ലെന്നും വ്രതമനുഷ്‌ടിക്കുന്നതിനിടയിലും വാക്സിന്‍ സ്വീകരിക്കാമെന്നും ഔഖാഫ് മന്ത്രാലയം പറഞ്ഞു. 

കുവൈത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് കണക്കിലെടുത്താണ് റമദാനിലും പ്രതിരോധ കുത്തിവെപ്പ് തുടരുവാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. റമദാനിന് മുമ്പായി രാജ്യത്ത് ആകെ വാക്സിന്‍ എടുത്തവരുടെ എണ്ണം 10 ലക്ഷമായി ഉയരുമെന്നും സെപ്റ്റംബര്‍ മാസത്തോടെ രാജ്യത്ത് ഇരുപത് ലക്ഷം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേരത്തെ ആരോഗ്യ മന്ത്രി അഭിപ്രായപെട്ടിരുന്നു. അതിനിടെ കോവിഡ് പ്രതിരോധ നടപടികളോട് ജനങ്ങള്‍ സഹകരിക്കണമെന്നും ജനങ്ങളുടെ ആരോഗ്യവും ജീവിതവും സംരക്ഷിക്കുന്നതിനായി എല്ലാവരും പ്രതിരോധ കുത്തിവയ്പിനായി രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. 

Related News