12 മില്യൺ ദിനാറിന്റെ മോഡേണ വാക്‌സിൻ ഇറക്കുമതിക്കൊരുങ്ങി കുവൈറ്റ് ആരോഗ്യമന്ത്രാലയം.

  • 25/03/2021

കുവൈറ്റ് സിറ്റി : ഉയർന്നു വരുന്ന കോവിഡ് വൈറസിനെ നേരിടാൻ 12 മില്യൺ ദിനാറിന്റെ മോഡേണ വാക്‌സിൻ ഇറക്കുമതിക്കായി ആരോഗ്യമന്ത്രാലയം അംഗീകാരം നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു, ഇതിനായി അമേരിക്കൻ കമ്പനിയുമായി മന്ത്രാലയം കരാറിനായി അഭ്യർത്ഥിച്ചു.

ഏകദേശം 12 മില്യൺ ദിനാർ മൂല്യമുള്ള "മോഡേണ" യുമായി കരാർ ഒപ്പിടാനുള്ള അവസാന ഘട്ടത്തിലാണ് ആരോഗ്യ മന്ത്രാലയം എന്ന് വൃത്തങ്ങൾ അറിയിച്ചു. ബയോടെക്നോളജി കമ്പനിയായ മോഡേണയും അമേരിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അമേരിക്കൻ മോഡേണ വാക്സിൻ വിജയകരമായി നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളെ തുടർന്നാണ് പുതിയ തീരുമാനം. 

Related News