ഹൈസ്‌കൂള്‍ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ റെസിഡൻസി പുതുക്കിനൽകില്ല; പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അതോറിറ്റി.

  • 25/03/2021

കുവൈറ്റ് സിറ്റി : ഹൈസ്‌കൂള്‍ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ റെസിഡൻസി പെർമിറ്റ് പുതുക്കേണ്ടതില്ല എന്ന തീരുമാനത്തിൽ ഭേദഗതി വരുത്തിയതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ  പ്രചരിക്കുന്ന കാര്യങ്ങൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ഔദ്യോഗിക  ഉറവിടം നിഷേധിച്ചു. 

ജനുവരി ഒന്ന് മുതല്‍ തീരുമാനം പ്രാബല്യത്തിലുണ്ടെന്നും എന്തെങ്കിലും തരത്തിലുള്ള ഭേദഗതി വരുത്തിയാല്‍ അത് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രസിദ്ധീകരിക്കാറുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു, എല്ലാവരും ഔദ്യോഗിക അധികാരികളിൽ നിന്ന് വാർത്തകൾ കണ്ടെത്താനും അഭ്യൂഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. 

Related News