തൊഴിലാളികളുടെ വാർഷിക അവധി 55 ദിവസമായി ഉയർത്താനുള്ള ബിൽ അവതരിപ്പിച്ചു

  • 25/03/2021

കുവൈത്ത് സിറ്റി : തൊഴിലാളികളുടെ  വാർഷിക അവധി 55 ദിവസമായി ഉയർത്താനുള്ള ഭേദഗതി ബിൽ ഫായിസ് അൽ ജംഹോർ അവതരിപ്പിച്ചു.  സ്റ്റേറ്റ് സര്‍വീസില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരന്  നാൽപത് ദിവസത്തിൽ നിന്ന് അമ്പത്തിയഞ്ച് ദിവസമായി ഉയര്‍ത്തുവാനുള്ള നിര്‍ദ്ദേശമാണ് സമര്‍പ്പിച്ചത്. അതോടപ്പം ബിദൂനികള്‍ക്ക് അഞ്ച് വര്‍ഷത്തേക്കുള്ള   തിരിച്ചറിയൽ കാർഡും രാജ്യത്ത് സ്ഥിരമായി താമസിക്കാനുള്ള അനുവാദവും സൌജന്യ വിദ്യാഭ്യാസം, തൊഴിലിൽ മുൻ‌ഗണന തുടങ്ങിയ അടിസ്ഥാന  അവകാശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡോ. അലി അൽ ഖത്താനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 
 
നേരത്തെ  കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് അവധി നൽകാനും ശമ്പളം ക്രമീകരിക്കുവാനും രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കിയിരുന്നു . കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ വരുമാനം കുറഞ്ഞ്​ സംരംഭങ്ങൾ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ്​ ചെലവുചുരുക്കലിന്‍റെ ഭാഗമായി ശമ്പളം കുറക്കാൻ അനുമതി നൽകിയത്​. . അതേസമയം  സ്ഥാപനത്തിന് ​ശമ്പളം വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ളവ​ നടപ്പാക്കാൻ കര്‍ശനമായ വ്യവസ്ഥകളും മാര്‍ഗ നിര്‍ദേശങ്ങളും മാനവ വിഭവശേഷി മന്ത്രാലയം നല്കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും വിദേശികളാണ്. 

Related News