ഹെല്‍മറ്റ് ഇല്ലാത്തതിന് പിഴ; ട്രാഫിക്ക് പൊലീസുകാരനെ യുവതി നടുറോഡിലിട്ട് തല്ലിച്ചതച്ചു

  • 25/10/2020

മുംബൈയില്‍ ട്രാഫിക്ക് പൊലീസുകാരനെ യുവതി നടുറോഡിലിട്ട് തല്ലിച്ചതച്ചു. നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതി പൊലീസുകാരന്റെ ഷര്‍ട്ടിന് പിടിച്ച് വലിക്കുകയും പിന്നീട് തല്ലിച്ചതക്കുകയുമായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഹെല്‍മറ്റ് ധരിക്കാത്തത് ചോദ്യം ചെയ്തതാണ് യുവതിയെ പ്രകോപിതയാക്കിയത്. 

സംഗ്രിക തിവാരി എന്ന യുവതിയും അവരുടെ സുഹൃത്ത് മേഹ്‌സിന്‍ ഷെയ്ക്കുമായിരുന്നു ഇരു ചക്ര വാഹനത്തില്‍ സഞ്ചരിച്ചത്. ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിളായ ഏകനാഥ് പാര്‍ട്ടെ ഇരുവരെയും തടഞ്ഞ് നിര്‍ത്തി പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതിയുടെ ഭാഗത്തുനിന്നും വളരെ മോശം പ്രതികരണമാണ് ഉണ്ടായത്. പൊലീസ് കോണ്‍സ്റ്റബിളിനെ യുവതി തെറിവിളിക്കുകയും തുടര്‍ന്ന് ഷര്‍ട്ടില്‍ കയറി പിടിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. 

യുവതിയുടെ സുഹൃത്താണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തന്നെ അധിക്ഷേപിച്ചതിനാണ് പൊലീസിനെ മര്‍ദ്ദിച്ചത് എന്നതാണ് സംഭവത്തില്‍ യുവതിയുടെ ന്യായീകരണം.

Related News