കുവൈറ്റിന് പുറത്തുളള 200 പൗരന്മാരുടെ റെസിഡൻസി പെർമിറ്റ് പുതുക്കാൻ വിസമ്മതിച്ച് അധികൃതർ

  • 25/10/2020

കുവൈറ്റിന് പുറത്തുളള 200 പൗരന്മാരുടെ റെസിഡൻസി പെർമിറ്റ് പുതുക്കാൻ വിസമ്മതിച്ച് വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തിന് പുറത്തുളള 200 ഈജിപ്ഷ്യൻ പൗരൻമാരുടെ റെസിഡൻസി പെർമിറ്റാണ് പുതുക്കാൻ വിസമ്മിച്ചത്. അധ്യാപകരുടെയും , അഡ്മിനിസ്ട്രേറ്റീവ് വിഭാ​ഗത്തിൽ ജോലി ചെയ്യുന്നവരുടെയും റെസിഡൻസി പെർമിറ്റ് പുതുക്കില്ലെന്ന് അധികൃതർ അറിയിച്ചു.

ഈജിപ്ത് തലസ്ഥാനമായ   കെയ്റോയിൽ നിന്ന് 200 പൗരന്മാരുടെ റെസിഡൻസി പെർമിറ്റ് പുതുക്കുന്നതിനുളള കത്ത് ലഭിച്ചിരുന്നു. റെസിഡൻസി പെർമിറ്റ് കലാഹരണപ്പെട്ട പശ്ചാത്തലത്തിൽ അധ്യപകരും,  , അഡ്മിനിസ്ട്രേറ്റീവ് വിഭാ​ഗത്തിൽ ജോലി ചെയ്യുന്നവരുമാണഅ കത്ത് അയച്ചിരുന്നത്. ഇപ്പോൾ റെസിഡൻസി പെർമിറ്റ് പുതുക്കാനാവില്ലെന്നും, ആഭ്യന്തരമാന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറയുന്നു. 

Related News