പാകിസ്ഥാനും ചൈനക്കും എതിരായ യുദ്ധത്തിന് മോദി തീയതി തീരുമാനിച്ചു; ബിജെപി യുപി അദ്ധ്യക്ഷന്‍

  • 25/10/2020

അയല്‍ രാജ്യങ്ങളായ പാകിസ്ഥാനും ചൈനയുമായി ഇന്ത്യ യുദ്ധം ചെയ്യുന്നതിന്റെ തീയതി പ്രധനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതായി ബിജെപിയുടെ ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്. ബിജെപി എംഎല്‍എ സഞ്ജയ് യാദവിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് ബിജെപി അദ്ധ്യക്ഷന്‍ ഈ പ്രസ്താവന നടത്തിയത്. യുദ്ധം ആരംഭിക്കുന്നതിന്റെ തീയതി തീരുമാനിച്ചു എന്ന് സ്വതന്ത്ര ദേവ് പറയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്. 

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്വതന്ത്ര സിങ്ങിന്റെ ഈ വിവാദ പ്രസ്ഥാവന. രാമക്ഷേത്ര നിര്‍മാണം, ആര്‍ട്ടിക്കിള്‍ 370 എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുത്തതുപോലെ പാകിസ്ഥാനും ചൈനയുമായി എപ്പോള്‍ യുദ്ധം നടത്തണം എന്നും മോദി തീരുമാനിച്ചിട്ടുണ്ട് എന്നാണ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പില്‍ സ്വതന്ത്ര സിങ് പറയുന്നത്. കൂടാതെ എസ്പി, ബിഎസ്പി പ്രവര്‍ത്തകര്‍ തീവ്രവാദികളാണെന്നും സ്വതന്ത്ര ദേവ് സിങ് പറഞ്ഞു.

Related News