'വഴി തെറ്റാന്‍ ഞങ്ങള്‍ കുട്ടികളല്ല'; മോഹന്‍ ഭാഗവതിന് മറുപടിയുമായി ഒവൈസി

  • 25/10/2020

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എ ഐ എം ഐ എം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് മോഹന്‍ ഭാഗവത് നടത്തിയ പരാമര്‍ശത്തിലാണ് ഒവൈസി മറുപടി നല്‍കിയിരിക്കുന്നത്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മുസ്ലിങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നു എന്നതായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന. എന്നാല്‍ വഴി തെറ്റാന്‍ ഞങ്ങള്‍ കുട്ടികളല്ല എന്നാണ് ഇതിന് മറുപടിയായി ഒവൈസി പറഞ്ഞിരിക്കുന്നത്. 

ട്വിറ്ററിലൂടെയാണ് ഒവൈസി മറുപടി നല്‍കിയത്. വഴിതെറ്റിക്കപ്പെടാന്‍  ഞങ്ങള്‍ കുട്ടികളല്ല, സി എ എയും എന്‍ ആര്‍ സിയും ഉപയോഗിച്ച് ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ള കാര്യത്തില്‍ ബിജെപി നിലപാടില്‍ മാറ്റമില്ല. ഇവ മുസ്‌ലിങ്ങളെ ലക്ഷ്യമിട്ട് അല്ലെങ്കില്‍ ഭേദഗതി ചെയ്ത പൗരത്വനിയമത്തില്‍ നിന്നും മതത്തെ കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കണമെന്ന് ഒവൈസി പറഞ്ഞു. പൗരത്വത്തിന്റെ അടിസ്ഥാനം മതമാണെന്ന് പറയുന്ന ഏത് നിയമത്തെയും തങ്ങള്‍ എതിര്‍ക്കുമെന്നും ഒവൈസി ട്വിറ്ററില്‍ കുറിച്ചു. 

Related News