പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസായി ഉയര്‍ത്താന്‍ വിദഗ്ദസമിതിയില്‍ ധാരണ; അന്തിമ തീരുമാനം കേന്ദ്രമന്ത്രിസഭയുടേത്

  • 25/10/2020

ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസായി ഉയര്‍ത്താന്‍ വിദഗ്ദസമിതിയില്‍ ധാരണയായതായി റിപ്പോര്‍ട്ട്. വിവാഹ പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്താന്‍ നിയോഗിച്ച സമിതിയിലെ അംഗങ്ങള്‍ ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചതായാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര മന്ത്രിസഭയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കുള്ളില്‍ സമതി റിപ്പോര്‍ട്ട് ചെയ്യുമെന്നും ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിലവില്‍ രാജ്യത്ത് സ്ത്രീകള്‍ക്ക് 18 ഉം പുരുഷന്മാര്‍ക്ക് 21 ഉം ആണ് കുറഞ്ഞ വിവാഹ പ്രായം. വിവാഹ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധം അറിയിച്ച് വിവിധ മുസ്ലീം സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിലൂടെ സാംസ്‌കാരിക അധഃപതനത്തിനത്തിനും മൂല്യച്യുതിക്കും കാരണമാകും എന്നതാണ് സമസ്തയുടെ നിലപാട്.

Related News