ജനനേന്ദ്രിയത്തില്‍ കമ്പ് കുത്തികയറ്റി; പെണ്‍പട്ടിയെ ക്രൂര പീഡനത്തിനിരയാക്കി

  • 25/10/2020

മുംബൈയില്‍ പെണ്‍പട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. മുംബൈ പൊവായിലെ ഷോപ്പിങ് കോപ്ലക്‌സില്‍ വെച്ചാണ് പെണ്‍പട്ടി ക്രൂര പീഡനത്തിന് ഇരയായത്. നൂറി എന്ന പെണ്‍പട്ടിയാണ് പീഡനത്തിനിരയായത്. ചോരയില്‍ കുളിച്ച് കിടക്കുന്ന പട്ടിയെ ദേവി സേത്ത് എന്ന സ്ത്രീയാണ് കണ്ടത്. പട്ടിയുടെ ജനനേന്ദ്രിയത്തില്‍ ഏതാണ്ട് 11 ഇഞ്ച് വണ്ണമുള്ള കമ്പ് കയറ്റിയ നിലയിലാണ് ഉണ്ടായിരുന്നത്. 

ഉടന്‍ തന്നെ ദേവി പട്ടിയെ മൃഗാശുപത്രിയില്‍ എത്തിച്ചിരുന്നു. എങ്കിലും പട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്ന് ഒരു പ്രാദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതികരിക്കാന്‍ സാധിക്കാത്ത വിധത്തിലാണ് താന്‍ അവിടെ എത്തുമ്പോള്‍ നൂറി ഉണ്ടായിരുന്നതെന്ന് ദേവി പറയുന്നു. കുറേ പേര്‍ അതിന്റെ സമീപത്തു കൂടെ നടന്ന് പോയിരുന്നുവെങ്കിലും ആരും ഈ മിണ്ടാപ്രാണിയെ സഹായിക്കാന്‍ തയ്യാറായില്ല എന്നും ദേവി പറയുന്നു.

Related News