1,40,000ഓളം റെസിഡൻസി വിസ നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിൽ അധികൃതർ പ്രതിസന്ധിയിൽ

  • 26/10/2020



കുവൈറ്റ് സിറ്റി;  രാജ്യത്ത് റെസിഡൻസി വിസ ലംഘിക്കുന്നവരുമായി ബന്ധപ്പെട്ടുളള പ്രശ്നം മുൻപുളളതിനേക്കാൾ സങ്കീർണ്ണമായിരിക്കുന്നുവെന്ന് റിപ്പോർട്ട്. നിലവിൽ  നിയമലംഘകരെ രണ്ട് വിഭാ​ഗങ്ങളായി തിരിച്ചിരിക്കുന്നു, നിയമലംഘനത്തിന്റെ അടിസ്ഥാനത്തിൽ  2019നു മുന്പുള്ളവരെന്നും  , 2019 നു ശേഷമുള്ളവരെന്നുമായാണ് തരാം തിരിച്ചിരിക്കുന്നത്. 

 പിഴ അടച്ചാലും  നിയമപരമായി ഇരുവർക്കും  റെസിഡൻസി വിസയിൽ ഭേദഗതി വരുത്താൻ അവകാശമില്ലെന്ന്  പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.  രാജ്യത്തുളള  അനധികൃത നിവാസികൾക്ക് രാജ്യം വിടാനുളള നിയമ നടപടികൾ ഉൾപ്പെടെയുളള പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരും.  ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ നിയമലംഘകരെ പിന്തുടരാനും എല്ലാവരും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമുളള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. രാജ്യത്ത്‌ 2019 നു മുൻപുള്ള ‌ അനധികൃത താമസക്കാർക്ക് ‌ യാതരു കാരണവശാലും  ഇനി പിഴയടച്ചു താമസ രേഖ നിയമപരമാക്കാൻ അനുവദിക്കില്ല. എന്നാൽ സ്വദേശികളുടെ ഏറ്റവും അടുത്ത ബന്ധുക്കളായ  വിദേശികളെയും ഗാർഹിക തൊഴിലാളികളെയും  നടപടിയിൽ  നിന്നും ഒഴിവാക്കും

(2019ൽ)  ആദ്യ വിഭാഗത്തിലെ നിയമലംഘകരുടെ എണ്ണം ഏകദേശം 50,000 ആയി കണക്കാക്കുന്നു, രണ്ടാം വിഭാ​ഗത്തിലെ (2019 മുമ്പുളള) നിയമലംഘകരുടെ എണ്ണം ഏകദേശം 90,000 ആണ്. ഇത് മുൻവർഷത്തേക്കാൾ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ പശ്ചാത്തലത്തിൽ റെസിഡൻസി നിയമലംഘകരുടെ പ്രശ്നം മന്ത്രാലയത്തിലെ ഉന്നത ഉദ്യോ​ഗസർക്ക് “വലിയ പ്രതിസന്ധിയും” “തലവേദനയുമാണ്” സൃഷ്ടിക്കുന്നത് എന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. 

പിഴ ഈടാക്കാതെ രാജ്യം വിടാനുള്ള അവസരങ്ങളുടെ ഭാഗമായി മാർച്ച് അവസാനം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അൽ സലേ അനുവദിച്ച പൊതുമാപ്പ് കാലയളവ് ഉപയോഗപ്പെടുത്താത്തവർക്കെതിരെ ശക്‌തമായ നടപടികൾ സ്വീകരിക്കുമെന്നും  ഉന്നത അധികാരികളുടെ അനുമതിക്കായി കാത്തിരിക്കുകയുമാണെന്നും റിപ്പോർട്ട് ചെയ്യുന്നു. 

Related News