10 ട്രാവൽ ആന്റ് ടൂറിസം ഓഫീസുകൾ നിയമലംഘനം നടത്തിയെന്ന് ഡിജിസിഎ

  • 26/10/2020

കുവൈറ്റ് സിറ്റി; രാജ്യത്തെ 10 ട്രാവൽ, ടൂറിസം ഓഫീസുകൾ നിയമലംഘനം നടത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. കർശന  പരിശോധനയിൽ  നിയമലംഘനം കണ്ടെത്തിയതെന്നും അധികൃതർ വ്യക്തമാക്കി.  ഡിജിസിഎ പുറപ്പെടുവിച്ച യാത്രാ, ടൂറിസം ഓഫീസുകൾക്കുളള എല്ലാ നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് വ്യോമഗതാഗത വകുപ്പ് ഡയറക്ടർ അബ്ദുല്ല അൽ രാജി പറഞ്ഞു.   എയർ ട്രാൻസ്പോർട്ട് ഓഫീസർമാർ നടത്തിയ പരിശോധനയിലാണ്  10 ടൂറിസം, ട്രാവൽ ഓഫീസുകൾ  നിയമലംഘനങ്ങൾ നടത്തിയത് കണ്ടെത്തിയത്. 

ഇത്തരം നിയമലംഘനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിലേക്ക് ബന്ധപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിനും അവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനും ട്രാവൽ, ടൂറിസം ഓഫീസുകളിൽ പരിശോധന നടത്തുമെന്ന് അബ്ദുല്ല അൽ രാജി മുന്നറിയിപ്പ് നൽകി. കുവൈറ്റ് ടൂറിസത്തിന്റെയും ട്രാവൽ മാർക്കറ്റിന്റെയും പ്രശസ്തി സംരക്ഷിക്കുന്നതിനും ബഹുമാനിക്കുന്നതിനും നിയമ ലംഘകർക്കെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Related News