79 ലക്ഷവും കടന്ന് ഇന്ത്യയിലെ കൊവിഡ് രോഗികള്‍; മരണ നിരക്കും പ്രതിദിന രോഗബാധിതരുടെ നിരക്കും കുറയുന്നു

  • 26/10/2020

79 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം.  24 മണിക്കൂറിനിടെ 45,148 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 79,09,959 ആയി. 480 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ ആകെ കൊവിഡ് മരണം 1,19,014 ആയി. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കുത്തനെ കുറയുന്നുവെന്നതാണ് ആശ്വാസകരമായ വാര്‍ത്ത. രോഗമുക്തരായവരുടെ എണ്ണം 71 ലക്ഷം കടന്നു. 59,105 പേര്‍ കൂടി ഇന്നലെ രോഗമുക്തി നേടി, രാജ്യത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 71,37,228 ആയി. രോഗമുക്തി നിരക്ക് നിലവില്‍ 90.23 ശതമാനമാണ്.

Related News