കുവൈറ്റിൽ അമേരിക്കൻ സൈനികന് വധശിക്ഷ

  • 26/10/2020

കുവൈറ്റിൽ അമേരിക്കൻ സൈനികന് വധശിക്ഷ വിധിച്ചു.  ഹാഷിഷും കൊക്കെയ്നും ഉൾപ്പെടയുളള മയക്കുമരുന്ന് വീട്ടിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്നും, കെഡി 270,000 വിലമതിക്കുന്നതും, 49,000 ഫിലിപ്പൈൻ പെസോ വിലമതിക്കുന്നതുമതായ  സ്വർണ്ണ അലോയ്കൾ, മൂന്ന് റോളക്സ് റിസ്റ്റ് വാച്ചുകൾ കണ്ടെത്തിയതെ തുടർന്നും 2018 ഓ​ഗസ്റ്റിൽ ഇദ്ദേഹം അറസ്റ്റിലായിരുന്നു. യു‌എസിൽ നിന്ന് അനധികൃതമായി കൊണ്ടുവന്ന മയക്കുമരുന്ന് ഇടപാടിൽ നിന്ന് സമ്പാദിച്ച പണത്തിൽ നിന്നാണ് പ്രതി റോളക്സുകളും അലോയ്കളും വാങ്ങിയിരുന്നത്. 

മയക്കുമരുന്ന് കടത്ത്, കെഡി 300,000 ദിനാർ കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, ക്രിമിനൽ കോടതിയിൽ ആരോപണങ്ങൾ പ്രതി നിഷേധിച്ചിരുന്നു. പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. വിധി പിന്നീട് അപ്പീൽ കോടതി ശരിവച്ചു. കുവൈറ്റ് നിയമമനുസരിച്ച്  വധശിക്ഷ നടപ്പിലാക്കാൻ  അമീരി ദിവാൻ അംഗീകരം നൽകേണ്ടതുണ്ട്. ‌

Related News